കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ അടച്ചുപൂട്ടല്‍ ഭീഷണിയെ പ്രതിരോധിക്കാനും സ്വാശ്രയ സ്‌കൂളുകളോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചുകൊണ്ടും ബ്ലോക്ക്തല ബിആര്‍സി യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഓള്‍കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍സ് ഫെഡറേഷന്‍ ജില്ലാകമ്മറ്റിയോഗം തീരുമാനിച്ചു. സ്വാശ്രയ സ്‌കൂള്‍ അധ്യാപകരോടൊപ്പം യോഗത്തില്‍ ഒന്നിച്ചിരിക്കാന്‍പോലും തയ്യാറാകാത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ സമീപനത്തില്‍ പിന്തുണ നല്‍കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്വാശ്രയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അടക്കം കണക്ക് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് വാങ്ങിക്കുകയും സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പിടുത്തുകയും ചെയ്യുന്ന നടപടിയെ യോഗം അപലപിച്ചു. ജില്ലാ പ്രസിഡണ്ട് സീമ ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് രാമദാസ് കതിരൂര്‍ ഉദ്ഘാടനം ചെയ്തു. വി.വി.സുനില്‍കുമാര്‍, അനില്‍കുമാര്‍, സി.മുഹമ്മദ് അഷറഫ്, കെ.പി.നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















