കാടാച്ചിറ: മമ്മാക്കുന്ന് കാടാച്ചിറ ഭാഗങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമണം. ബിജെപി പ്രവര്‍ത്തകനായ മമ്മാക്കുന്നിലെ സി.വി.രമേശ് ബാബുവിന്റെ ഓട്ടോ അടിച്ചു തകര്‍ത്തു. കാടച്ചിറയിലെ അയോധ്യ ബസ്സ് കാത്തിരിപ്പു കേന്ദ്രവും ആര്‍എസ്എസ് ബിജെപി കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിച്ചിരിക്കയാണ്. ഇന്ന് പുലര്‍ച്ചൈയാണ് അക്രമണം. എടക്കാട് പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വ്യാപകമായി നടക്കുന്ന അക്രമത്തില്‍ ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
















