ബീജിങ്: ബ്രഹ്മപുത്ര നദിയില്‍ നിന്ന് വെള്ളം കടത്താന്‍ ആയിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. വാര്‍ത്ത വ്യാജമാണ്, അടിസ്ഥാന രഹിതമാണ്. വിദേശകാര്യവക്താവ് അറിയിച്ചു.
ടിബറ്റില്‍ നിന്ന് ്രബഹ്മപുത്ര വെള്ളം ജിന്ജിയാങ്ങ് പ്രവിശ്യയിലേക്ക് എത്തിക്കാന്‍ ആയിരം കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതി എന്‍ജിനിയര്‍മാര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.
ടിബറ്റില്‍ യാര്ലങ്ങ് സാങ്ങ്പോയെന്ന് അറിയപ്പെടുന്ന ബ്രഹ്മപുത്ര അരുണാചല്‍ പ്രദേശിലെത്തും മുന്‍പ് സാങ്ക്രിയിലാണ് തുരങ്കം പണിയുകയെന്നും വാര്‍ത്തയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: