Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഠനം രസകരമായ കാഴ്ചാനുഭവമാക്കി കണ്ണൂര്‍ ക്ലാസ്‌റൂം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 10:01 pm IST
inKannur

കണ്ണൂര്‍: പഠനം ഇനി വിരസമായ അനുഭവമാകില്ല. കടുകട്ടിയായ പാഠങ്ങള്‍പോലും ലളിതമായി കണ്ട് പഠിക്കാനുള്ള അവസരം ലഭിക്കുകയാണ് ഇനി വിദ്യാര്‍ഥികള്‍ക്ക്. വിരസമായ പാഠഭാഗങ്ങള്‍ രസകരമായ പഠനാനുഭവമാക്കുകയാണ് കണ്ണൂര്‍ ക്ലാസ്‌റൂം. ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ്രപയാസകരമായി കണക്കാക്കുന്ന വിഷയങ്ങളിലെ കഠിനമായ പാഠങ്ങള്‍ വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകരെയാണ് കണ്ടെത്തിയത്. രസകരമായ ദൃശ്യാവതരണമായതിനാല്‍ ഏത് വിദ്യാര്‍ഥിക്കും എളുപ്പം ഈ പാഠങ്ങള്‍ മനസ്സിലാകുന്നു. അക്കാമിക് തലത്തില്‍ തമോഗര്‍ത്തങ്ങളെന്ന് വിശേഷിപ്പിക്കുന്നവയാണ് ഈ പാഠങ്ങള്‍. പൊതുവില്‍ ഏത് മിടുക്കനായ വിദ്യാര്‍ഥിക്കും മനസ്സിലാക്കാന്‍ പ്രയാസമായവ. ഇവയാണ് പ്രഗല്‍ഭരായ അധ്യാപകര്‍ ആധുനിക ദൃശ്യസാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ ആശയമാണ് എസ്എസ്എയുടെ സഹായത്തോടെ ഇവിടെ യാഥാര്‍ഥ്യമായിരിക്കുന്നത്. കണ്ണൂര്‍ ക്ലാസ്‌റൂം എന്ന് ടൈപ്പ്‌ചെയ്താല്‍ യൂട്യൂബില്‍ ഈ വീഡിയോകള്‍ ആര്‍ക്കും ലഭ്യമാകും. കഴിഞ്ഞ് ദിവസം കണ്ണൂര്‍ ഗവ.എഞ്ചിനീയിറിങ്ങ് കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ് കണ്ണൂര്‍ ക്ലാസ്‌റൂം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

കണ്ണൂര്‍ എഞ്ചിനീയറിജ്ങ് കോളേജിലെ സ്റ്റുഡിയോയില്‍നിന്നാണ് ഇതിന്റെ ചിത്രീകരണം നിര്‍വഹിച്ചുവരുന്നത്. ഇതുവരെ 15 എപ്പിസോഡ് ചിത്രീകരിച്ചു. ഇവ യുട്യൂബില്‍ കണ്ണൂര്‍ ക്ലാസ്‌റൂം എന്ന ചാനലില്‍ ലഭ്യമാണ്. 50 ഓളം ക്ലാസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഉള്ളടക്കം എങ്ങനെ വികസിപ്പിക്കണമെന്നതിന്റെ മികച്ച മാതൃകയാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കണ്ണൂര്‍ ക്ലാസ് റൂം പരിപാടിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടത്. ഹൈടെക്ക് ആകുന്ന ക്ലാസ് മുറികളുടെ സാധ്യതകള്‍ പഠനപ്രക്രിയയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഉദാഹരണമാണ് ഈ പരിപാടിയെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.

ഏത് വിഷയത്തിലെയും ഏറ്റവും മികച്ച അധ്യാപഭകരുടെ ക്ലാസുകള്‍ ഏത് സ്‌കൂളിലെ കുട്ടികള്‍ക്കും കണ്ണൂര്‍ ക്ലാസ്‌റൂം പദ്ധതി വഴി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ പഠനം കൂടുതല്‍ ഫലപ്രദവും രസകരവുമായി മാറുമെന്നതാണ് ഇത്തരമൊരു പദ്ധതി ആലോചിക്കാന്‍ കാരണമായത്. ഇതില്‍ നിസ്വാര്‍ഥമായി സഹകരിച്ച അധ്യാപകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അസിസറ്റന്റ് കലക്ടര്‍ ആസിഫ് കെ.യൂസഫ് ആണ് കണ്ണൂര്‍ ക്ലാസ് റൂം പദ്ധതിയുടെ ഏകോപനവും മേല്‍നോട്ടവും നിര്‍വഹിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷനായി ഫിഷറീസ് വകുപ്പ് സൗകര്യമൊരുക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരും 2017-18 വര്‍ഷത്തെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാത്തവരും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരുമായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ എന്നിവരുടെ കുടുംബാഗങ്ങള്‍ക്ക് ഇന്ന് മുതല്‍ 10 വരെ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ ഒന്ന്-കണ്ണൂര്‍ സിറ്റി മത്സ്യഗ്രാമം, രണ്ട്-എടക്കാട് മത്സ്യഗ്രാമം, മൂന്ന്-തയ്യില്‍ മത്സ്യഗ്രാമം, നാല്-ധര്‍മ്മടം-പാലിശ്ശേരി, കവ്വായി, ആറ്-കണ്ണൂര്‍ ഉള്‍നാടന്‍ മത്സ്യഗ്രാമം, ഏഴ്-പുതിയങ്ങാടി, മാട്ടൂല്‍ മത്സ്യഗ്രാമം, എട്ട്-കുറിച്ചിയില്‍ മത്സ്യഗ്രാമം, ഒമ്പത്-ചാലില്‍ ഗോപാലപേട്ട മത്സ്യഗ്രാമം, പത്ത്-അഴീക്കോട് മത്സ്യഗ്രാമം.

പുതിയ റേഷന്‍ കാര്‍ഡ് (അസ്സല്‍), കുടുംബനാഥന്റെ/നാഥയുടെ ആധാര്‍ കാര്‍ഡ് (അസ്സല്‍), മത്സ്യത്തൊഴിലാളികള്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ്ബുക്ക് (അസ്സലും ഫോട്ടോ കോപ്പിയും), ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഹാജരാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.