കണ്ണൂര്‍: സിഎംപി ജനറല്‍ സെക്രട്ടറിയു മുന്‍ മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ മൂന്നാം ചരമ വാര്‍ഷിത്തോടനുബന്ധിച്ച് കണ്ണൂരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന, തുടര്‍ന്ന് 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും നടക്കും. എംവിആറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ആയുര്‍വ്വേദ ചികിത്സാ രംഗത്തെ പ്രസിദ്ധനായ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലെ പത്മശ്രീ ഡോ.പി.ആര്‍.കൃഷ്ണകുമാറിന് നല്‍കും. എസ്.രാമചന്ദ്രന്‍പിളള ചടങ്ങില്‍ സംബന്ധിക്കും.
















