ഇരിട്ടി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു വഞ്ചിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഇരിട്ടി സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസ്സെടുത്തു. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇരിട്ടി വള്ളിയാട്ടെ ഇ.മഹേഷി (31) നെതിരെയാണ് ഇരിട്ടി പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് മഹേഷിന്റെ വിവാഹം നടന്നത്.
ലക്‌നോവിലാണ് മഹേഷ് ജോലിചെയ്യുന്നത്. മറ്റൊരു യുവതിയുമായി മഹേഷിന്റെ വിവാഹം കഴിഞ്ഞെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ലക്‌നോവില്‍ തന്നെ ജോലിചെയ്യുന്ന യുവതി ഇരിട്ടിയിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മഹേഷ് വിവാഹവാഗ്ദാനം നല്‍കി മൂന്നു വര്‍ഷമായി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്ത പോലീസ് മഹേഷിനെതിരെ കേസ്സെടുക്കുകയായിരുന്നു. മഹേഷിനെതിരെ കേസെടുത്ത പോലീസ് സംഭവം നടന്ന സ്ഥലത്തെ പോലീസിന് കേസ് കൈമാറും എന്നാണു അറിയുന്നത്.
















