അഴീക്കോട്: അഴീക്കോട് സാന്ത്വനം വയോജന സദനത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്കുള്ള പന്ത്രണ്ടാമത് സാന്ത്വനം സ്‌കോളര്‍ഷിപ്പിന്റെ രണ്ടാംഗഡു വിതരണം നാളെയും മറ്റന്നാളുമായി സുകുമാര്‍ അഴീക്കോട് ഓഡിറ്റോറിയത്തില്‍ നടക്കും. 206 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക. എല്‍പി, യുപി, ഹൈസ്‌കൂള്‍, കോളേജ്, കലാരംഗം എന്നീ വിഭാഗങ്ങളിലായി 5000, 1000, 7000 എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ്. രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയും നല്‍കും. നാളെ നടക്കുന്ന ചടങ്ങില്‍ എന്‍.പി.രാജേന്ദ്രന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. എംബികെ അലവില്‍ അധ്യക്ഷതവഹിക്കും. 2ന് തൈക്കണ്ടി മുരളീധരന്റെ അധ്യക്ഷതയില്‍ അസി.കലക്ടര്‍ ആസിഫ് യൂസഫ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും.
















