ചെറുപുഴ: കാര്‍പ്പന്ററി വര്‍ക്കേഴ്‌സ് സര്‍വീസ് സൊസൈറ്റി ചെറുപുഴ മേഖല വാര്‍ഷിക പൊതുയോഗം ചെറുപുഴ ആരാധനാ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചെറുപുഴ മേഖല പ്രസിഡന്റ് കെ.പി. വേണു അധ്യക്ഷത വഹിച്ചു. ലെന്‍സ്‌ഫെഡ് തലൂക്ക് പ്രസിഡന്റ് എ.മുകുന്ദന്‍, എ.പി.ഗോവിന്ദന്‍, വി. രാജു, കെ.ജി.സന്തോഷ് കുമാര്‍, ഇല്യാസ് പയ്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സൊസൈറ്റി അംഗങ്ങളുടെ കുട്ടികളേയും തൊഴിലില്‍ നിന്നു വിരമിച്ച മുതിര്‍ന്ന അംഗങ്ങളേയും ആദരിച്ചു.
















