കോളയാട്: വര്‍ഷംതോറും കോളയാട് നടത്തിവരാറുള്ള അയ്യപ്പന്‍ വിളക്കും ആഴിപൂജയും ഡിസംബര്‍ 9 ന് നടത്താന്‍ അയ്യപ്പഭക്തന്മാരുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. യോഗത്തില്‍ വാച്ചാലി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍കണ്ടമ്പേത്ത്, പയ്യനാടന്‍ നാണു, കലരാഘവന്‍ എന്നിവര്‍ സംസാരിച്ചു. പൂജാനിര്‍വ്വഹണ കമ്മിറ്റി ഭാരവാഹികളായി പി.ജി.പ്രസാദ് പ്രസിഡണ്ട്, മനോഹരന്‍ എചോലയില്‍, ലത്തീഫ് നെല്ലേരി- വൈസ്പ്രസിഡണ്ടുമാര്‍, എന്‍.പി.ഹരീഷ്ബാബു- സെക്രട്ടറി, എം.എസ്.സഞ്ജു, പി.വിവേഷ്-ജോയിന്റ് സെക്രട്ടറിമാര്‍, കെ.പി.വിജിന്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















