തലശ്ശേരി: കൊളശ്ശേരി കോമത്ത് പാറാലിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും രണ്ട് നീളമേറിയ വാളുകളും ഒരു ഇരുമ്പ് വടിയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ തലശ്ശേരി പോലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
















