പിലാത്തറ: പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളിലെ കടന്നുകയറ്റശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് ചെറുതാഴത്ത് 29 ന് ബ്രാഹ്മണ മഹാസംഗമം നടക്കും. കാലികമായ വെല്ലുവിളികളെ അതിജീവിച്ചും ബ്രാഹ്മണ ധര്‍മ്മങ്ങളില്‍ ഉറച്ചു നില്‍ക്കുവാന്‍ പ്രതിജ്ഞയെടുക്കുന്ന ബ്രാഹ്മണ കൂട്ടായ്‌മ യോഗക്ഷേമസഭ ചെറുതാഴം ഉപസഭയുടെ ആതിഥേയത്വത്തിലാണ് വിളിച്ച് ചേര്‍ക്കുന്നത്. വാരണക്കോട് എഎല്‍പി സ്‌ക്കൂളില്‍ 1.30 ന് വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തും. ബ്രാഹ്മണസഭ എന്ന നിലയില്‍ യോഗക്ഷേമസഭയുടെ പ്രസക്തി, സ്വത്വരാഷ്‌ട്രീയത്തിന്റെ ആവശ്യകത, സ്വധര്‍മ്മപാലനം, ബ്രാഹ്മണരുടെ പ്രശ്‌നങ്ങളും പോംവഴികളും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സമുദായ ആചാര്യന്മാര്‍ ധര്‍മ്മരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലയിലെ വിവിധ ഉപസഭാ കുടുംബങ്ങള്‍ പങ്കെടുക്കും.
















