ധര്‍മടം: ധര്‍മടം നിയോജക മണ്ഡലത്തിലെ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് ബിജെപിയെ ബോധപൂര്‍വം അവഗണിക്കുന്നതില്‍ ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ ഗവ: ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനച്ചടങ്ങിന് മറ്റു രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിച്ചിട്ടും ബിജെപിയെ ബോധപൂര്‍വ്വം ഒഴിവാക്കിയതായി കമ്മറ്റി കുറ്റപ്പെടുത്തി.
















