മാഹി: പള്ളൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളില്‍ അദ്ധ്യാപകനെതിരായി ഉണ്ടായിട്ടുള്ള ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു. ആരോപണ വിധേയനായ അദ്ധ്യാപകനെ പ്രസ്തുത സ്‌കൂളില്‍ തുടര്‍ന്നും ജോലിചെയ്യാന്‍ അനുവദിക്കരുതെന്നും മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ഇത്തരം ഗുപുതരമായ പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയം കളിക്കാന്‍ അവസരം നോക്കുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ നടപടിയെയും മണ്ഡലം കമ്മറ്റി അപലപിച്ചു. പള്ളൂര്‍ മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് സത്യന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ പൂവച്ചേരി, കെ.പി.മനോജ്, കാട്ടില്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















