ശ്രീകണ്ഠപുരം: സ്‌കൂളില്‍ കഞ്ചാവുപയോഗിച്ച് ബഹളം വെക്കുകയും അക്രമം നടത്തുകയും ചെയ്ത നാല് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. പൊടിക്കളത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ രാത്രിയും പുലര്‍ച്ചെയും കഞ്ചാവ് ഉപയോഗിച്ച് അക്രമം നടത്തുകയും മറ്റു വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
















