കണ്ണൂര്‍: പത്തൊന്‍പതാമത് സംസ്ഥാന സീനിയര്‍ തായ്‌ക്ക്വാണ്ടോ ചാംപ്യന്‍ഷിപ്പ് ഇന്നും നാളെയുമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സീനിയര്‍, വെറ്ററന്‍സ് വിഭാഗങ്ങളിലായി നാനൂറ് പേര്‍ പങ്കെടുക്കും. 16 ഭാര വിഭാഗങ്ങളിലും പുംസെ ഇനത്തിലുമായി ജില്ലാ തലങ്ങളില്‍ നടത്തിയ ചാംപ്യന്‍ഷിപ്പുകളില്‍ വിജയികളായവര്‍ക്കാണ് അവസരം.
രജിസ്‌ട്രേഷനും വേയിങ്ങും 28 ന് ഒന്‍പതിന് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മത്സരങ്ങള്‍ ഉച്ചയ്‌ക്ക് 12 ന് പുംസെ മത്സരങ്ങളും ഒന്നിന് ഫൈറ്റിങ് മത്സരങ്ങളും ആരംഭിക്കും. ഫിക്‌സചര്‍ 11.30 ന് കോച്ചുമാരുടെ സാന്നിധ്യത്തില്‍ തയ്യാറാക്കും. ആണ്‍കുട്ടികള്‍ക്ക് കണ്ണൂര്‍ ഗവ. ടൗണ്‍ എച്ച്എച്ച്എസിലും പെണ്‍കുട്ടികള്‍ക്ക് വാരം സിഎച്ച്എം എച്ച്എച്ച്എസിലുമാണ് താമസ സൗകര്യം സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ നിന്ന് അടുത്ത് മാസം 23 മുതല്‍ 25 വരെ ജമ്മുകാശ്മീരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെയും തിരഞ്ഞെടുക്കുമെന്ന് തായ്‌ക്ക്വാണ്ടോ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബി.അജി, ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവര്‍ അറിയിച്ചു.















