കണ്ണൂര്‍: ആസാം റൈഫിള്‍സ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയോഗവും ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളനവും ഇന്ന് നടക്കും. കാലത്ത് ഒമ്പതരക്ക് പറശ്ശിനിക്കടവ് വിസ്മയപാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ മേജര്‍ ജനറല്‍ വി.എസ്.കാര്‍നിക് മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നൂറോളം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.എസ്.നായര്‍, ഹവില്‍ദാര്‍ ഹരികുമാര്‍, ഹവില്‍ദാര്‍ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.















