അടിമാലി: കത്തിപ്പാറയില്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ നിന്ന് അഞ്ച് പവനും 20000 രൂപയും കവര്‍ന്നു. നേര്യമംഗലം പവര്‍ഹൗസിലെ ലൈന്മാനായ കെ.എസ്. അനിലിന്റെ ഫോര്‍ത്ത് സൈറ്റിലുള്ള ക്വാര്‍ട്ടേഴ്സിന്റെ മുന്‍ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. രാവിലെ 10 നും വൈകിട്ട് 4നും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ജോലിക്കും പോയിരുന്നു. സ്കൂള്‍ വിട്ടെത്തിയ കുട്ടികളാണ് മോഷണം നടന്ന വിവരം അറിയുന്നത്. സമീപ ക്വാര്ട്ടേഴ്സുകളിലൊന്നും ആരുമില്ലാത്ത അവസരം നോക്കിയാണ് മോഷ്ടാവ് എത്തിയത്. അടിമാലി പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: