പാപ്പിനിശ്ശേരി: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പാപ്പിനിശ്ശേരി ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ക്ഷേത്ര ഓഫീസും കുത്തിത്തുറന്നിരുന്നു. ഇന്നലെ രാവിലെയെത്തിയ പൂജാരിയാണ് മോഷണവിവരം അറിയുന്നത്. ഓഫീസ് മേശയില്‍ നിന്നും ഏകദേശം നാലായിരം രൂപ മോഷണം പോയിട്ടുണ്ട്. തിടപ്പള്ളിയിലെ ഭണ്ഡാരത്തിലും ഇത്രതന്നെ പണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി കേസ് അന്വേഷിച്ചുവരുന്നു.
















