കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി കേരളത്തിലെ മുഴുവന്‍ നാടന്‍പാട്ടുകലാസംഘങ്ങളുടേയും നാടന്‍പാട്ടുകലാകാരന്മാരുടേയും സംഗമം ഡിസംബര്‍ 29 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു നാടന്‍പാട്ടുരംഗത്തെ കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ജില്ലാതലത്തില്‍ നാടന്‍പാട്ടുകള്‍ അനുവദിക്കുന്നതിനുള്ള കോര്‍കമ്മിറ്റി രൂപീകരണം തുടങ്ങിയ വിഷയങ്ങളും സംസ്ഥാനത്തെ നാടന്‍പാട്ടുസംഘങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നതിനുള്ള സ്ഥിരംസമിതി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, വൈസ്‌ചെയര്‍മാന്‍ എരഞ്ഞോളി മൂസ, സെക്രട്ടറി ഡോ: എ.കെ.നമ്പ്യാര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി.വി.രാജേഷ് എംഎല്‍എ, പത്മനാഭന്‍ കാവുമ്പായി, ഗീത കാവാലം തുടങ്ങിയവരോടൊപ്പം ഈ രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള നാടന്‍കലാകാരന്മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ചെയ്യേണ്ട അവസാന തീയ്യതി ഡിസംബര്‍1. ഫോണ്‍: 9447550283, 9447642416, 0497-2778090.
















