ചെറുപുഴ: കോഴിച്ചാലിലെ കുടിവെള്ള കമ്പനി തുറന്നുപ്രവര്‍ത്തിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിച്ചാല്‍ വാട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി) യോഗം ആവശ്യപ്പെട്ടിരുന്നു. 20 തൊഴിലാളികള്‍ക്ക് നേരിട്ടും 30 ല്‍ ഏറെ തൊഴിലാളികള്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന സ്ഥാപനം അടച്ചുപൂട്ടിയതോടെ ഇവരുടെ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഇവര്‍ തൊഴില്‍ വകുപ്പു മന്ത്രി, സംസ്ഥാന ലേബര്‍ കമ്മീഷണര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയെതുടര്‍ന്ന് ഇന്നലെ കണ്ണൂരില്‍ ലേബര്‍ ഓഫീസര്‍ തൊഴിലാളി പ്രതിനിധികള്‍, യൂണിയന്‍ ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചത്.
















