ന്യൂദല്‍ഹി: റെയില്‍വേ പുതിയ ആപ്പും വെബ് സൈറ്റും തുടങ്ങുന്നു. ഇതുവഴി ടിക്കറ്റുകള്‍ വേഗം ബുക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍( ഐആര്‍സിടിസി) ആണ് പുതിയ നവീകരിച്ച വെബും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്പും വികസിപ്പിച്ചത്. പുതിയ വെബ് സൈറ്റ് ഉപയോഗിക്കാന്‍ എളുപ്പമാണ്. ലോഗിനും സുഗമം.
പുതിയ സൈറ്റില്‍ ഉറപ്പായ ടിക്കറ്റുകളും യാത്രാത്തീയതിയും നേരിട്ട് കാണാം. തത്കാല്‍ അടക്കമുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതുവഴി കഴിയും. ട്രെയിനിന്റെ വരവും പോക്കും എസ്എംഎസുകളായി അറിയിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്. ട്രെയിന്‍ വൈകിയാല്‍ അതിന്റെ കാരണം പുതിയ സമയം എന്നിവയടക്കം എസ്എംഎസായി ലഭിക്കും.
















