മട്ടന്നൂര്‍: ക്ഷേത്ര ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.സി.ജി.നായര്‍ അനുസ്മരണവും സംസ്ഥാനതല അക്ഷരശ്ലോക മത്സരവും ഇന്ന് മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ നടക്കും. കാലത്ത് 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇരിട്ടി കൈരാതി കിരാത ക്ഷേത്രസമിതി പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും.
















