അരൂര്‍: സ്വകാര്യ ബസുകളുടെ മല്‍സര ഓട്ടം അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമായി. ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തി വരുന്ന സ്വകാര്യ ബസുകളാണ് മല്‍സര ഓട്ടം നടത്തുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ആര്.ടി ആഫീസില്‍ നല്‍കിയിട്ടും യാതൊരുവിധ പരിശോധനകളിം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ ഉദേ്യാഗസ്ഥര്‍ തയ്യാറാകുന്നില്ല.
ചേര്‍ത്തലയില്‍ നിന്നും എറണാളുത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ദേശീയ പാതയില്‍ നിന്നും തുറവൂര്‍-കുമ്പളങ്ങി ഫെറി റോഡിലൂടെ എഴുപുന്ന വഴി എലമല്ലാരില് എത്തിയാണ് എറടാകുളത്തേക്ക് സര്‍വീസ് നടത്തുന്നത്. ഇതിനിടെ രണ്ട് റയില്‍വേ ക്രോസുകളുമുണ്ട്. ട്രയിന്‍ വരുന്ന സമയത്ത് ഇവ അടച്ചിടുന്നതു മൂലം സമയം നഷ്ടപ്പെടുന്നതാണ് അമിത വേഗതക്കും മല്‍സര ഓട്ടത്തിനും കാരണമായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: