മുഹമ്മ: മുഹമ്മ എന്‍എസ്എസ് കരയോഗത്തിന് സമീപത്തെ വീടുകളിലും കടകളിലും മോഷണം. നന്ദനം ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ട്യൂബ് ലൈറ്റ്, സിസിടിവി ക്യാമറയും ഇതിന് സമീപം സ്ഥാപിച്ചിരുന്ന എസ്ആര്‍ ബേക്കറിയുടെ പരസ്യ ഫഌക്സ് ബോര്‍ഡ്, തയ്യല്‍ കടയുടെ പരസ്യ ബോര്‍ഡ് എന്നിവ നശിപ്പിച്ചു. ഗോകുലം സുരേഷിന്റെ വീട്ടിലിരുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ രണ്ട് സൈക്കിള്‍ മോഷണം പോയി. സമീപത്തെ മറ്റു രണ്ടു വീടുകളില്‍ നിന്നും പാത്രങ്ങളും ഉപകരണങ്ങളും മോഷണപോയവയില് പെടുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുഹമ്മ പോലീസ് സ്ഥലത്തെത്തി. സിസി ടീവിയില്‍ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: