കോടിക്കുളം: കോടിക്കുളം കുളത്തുങ്കലില്‍ സ്‌കൂട്ടറും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തൊമ്മന്‍കുത്ത് സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.
















