തിരുവനന്തപുരം: വഴുതയ്ക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്കൂള്‍തല കലോത്സവം നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം സ്കൂള്‍ പ്രധാനാധ്യാപകന് അബ്ദുള്‍ ഹക്കീം നിര്‍വഹിച്ചു. അധ്യാപക രക്ഷാകര്‍ത്യസമിതി എക്സിക്യൂട്ടീവ് അംഗം നഫീസത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രസിഡന്റ് ജി. ശങ്കരനാരായണന് വിദ്യാലയത്തിലേക്ക് രണ്ട് കമ്പ്യൂട്ടറുകള്‍ നല്കി.് ഡി. രവീന്ദ്രനാഥ്, രാധ, രജനീഷ്, സ്റ്റാഫ് സെക്രട്ടറി ബി. വിനോദ്, അധ്യാപിക ഹബി എ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമിത, ഷാനിമോള്‍, തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 9,10,11 തീയതികളില്‍ മണക്കാട് സ്കൂളില്‍ നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലേക്ക് വിദ്യാലയത്തില്‍നിന്നും അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: