Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍: പ്രചാരണം ശക്തമാക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:08 pm IST
in Kannur

കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ ശക്തിപ്പെടുത്തുന്നതിന് പ്രചാരണം ശക്തമാക്കാന്‍ തീരുമാനം. ജില്ലയില്‍ ചിലപ്രദേശങ്ങളില്‍ വാക്‌സിനേഷനെതിരേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. തെറ്റിദ്ധാരണ മൂലം ചില സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ എടുത്ത കുട്ടികളുടെ എണ്ണം കുറവാണ്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വിസമ്മതമാണ് പലയിടങ്ങളിലും തടസ്സമായി നില്‍ക്കുന്നത്. ചില വിദ്യാലയങ്ങളില്‍ വാക്‌സിനെടുക്കുന്നത് അധ്യാപകര്‍ തന്നെ നിരുല്‍സാഹപ്പെടുത്തുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ലോകത്ത് എല്ലായിടങ്ങളിലും വിവിധ ഘട്ടങ്ങളായാണ് വാക്‌സിനേഷന്‍ കാംപയിന്‍ നടക്കുന്നത്. വാക്‌സിന്‍ എടുക്കാതെ കുട്ടികള്‍ക്ക് രോഗംബാധിച്ച് മരണവും ശാരീരിക-മാനസിക വൈകല്യങ്ങളും സംഭവിച്ചാല്‍ ആരാണ് മറുപടി പറയുകയെന്നും അദ്ദേഹം ചോദിച്ചു.

പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 30നകം ജില്ലയില്‍ പ്രത്യേക പഞ്ചായത്ത്തല ഗ്രാമസഭ വിളിച്ചുചേര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കണം. വാസ്‌കിനേഷന്റെ പ്രാധാന്യവും തെറ്റായ പ്രചാരണങ്ങളെ കുറിച്ചുള്ള സംശയ നിവാരണവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്‌കൂളുകളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ 5,78, 358 കുട്ടികള്‍ക്കാണ് ഇത്തവണ വാക്‌സിന്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ പരിശീലനം നേടിയ വാക്‌സിനേറ്റര്‍മാരാണ് കുത്തിവെപ്പ് നടത്തുന്നത്. ഇതിനകം 684 സ്‌കൂളുകളില്‍ (38 ശതമാനം) വാക്‌സിനേഷന്‍ ക്യാംപുകള്‍ പൂര്‍ത്തിയായപ്പോള്‍ 1,93,449 കുട്ടികള്‍ (33 ശതമാനം) വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ഇതില്‍ 120 സ്‌കൂളുകളില്‍ 90 ശതമാനത്തിലധികം നേട്ടം കൈവരിക്കാനായി. ബാക്കിയുള്ള സ്‌കൂളുകളില്‍ വരും ദിനങ്ങളില്‍ കാംപയിന്‍ നടക്കും. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനെതിരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന അസത്യപ്രചാരണം തള്ളിക്കളയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഫോണ്‍ – 0497 2700194, 2700709, 8943341421.

9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതെന്ന് ആര്‍.സി.എച്ച് ഓഫീസര്‍ ഡോ പി.എം ജ്യോതി പറഞ്ഞു. കുട്ടികളില്‍ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്‌ക്കവീക്കം എന്നിവ മൂലം മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്(അഞ്ചാംപനി). ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് റൂബല്ല (ജര്‍മന്‍ മീസില്‍സ്) രോഗം ബാധിക്കുന്നത് കാരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവ ബാധിക്കാറുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 49,000 കുട്ടികളാണ് മീസില്‍സ് ബാധിച്ച് മരിക്കുന്നത്. 30,000 കുട്ടികള്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങളുമായി ഇന്ത്യയില്‍ ജനിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളുണ്ടാവില്ലെന്നത് പോലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. പോളിയോ വാക്‌സിനേഷന്റെ സമയത്തും ഇത്തരം പ്രചാരണമുണ്ടായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.സന്തോഷ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.