ചക്കരക്കല്ല്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി പുറവൂരില്‍ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ജനങ്ങളുടെ ആശങ്കയകറ്റാതെ പൈപ്പ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്. നാട്ടുകാരും ഗെയില്‍ അധികൃതരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലെത്തിയപ്പോള്‍ പോലീസെത്തി ലാത്തിവീശി നാട്ടുകാരെ തുരത്തുകയായിരുന്നു. പുറവൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം പൈപ്പ് ഇറക്കിയത് മുതല്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ജനപ്രതിനിധികള്‍, ചക്കരക്കല്ല് പോലീസ്, കര്‍ഷകര്‍ എന്നിവരുമായി ഗെയില്‍ അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.
















