തൊടുപുഴ: ഭാരതീയ മസ്ദൂര്‍ സംഘം ഇടുക്കി ജില്ലയിലെ ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകള്‍ സംയോജിപ്പിച്ചു കൊണ്ട് രൂപീകരിച്ച ആലക്കോട് മേഖല കാര്യാലയത്തിന്റെ ഉദ്ഘാടനം നടന്നു.
മേഖല പ്രസിഡന്റ് എം.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഷീബ സാബു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. സഞ്ചു, തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രേണുക രാജശേഖരന്‍, മേഖല വൈസ് പ്രസിഡന്റ് സി. രാജേഷ്, മേഖല ട്രഷറര്‍ സി.ജെ. വിനോദ്, കെ.എം. സിജു., എം.ജെ. ജോണ്‍സന്‍, എം.എസ്. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















