യംഗൂണ്‍: മ്യാന്മറില് നിന്ന് പാലായനം ചെയ്യുന്ന രോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്ക് സഹായം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും പുതിയ പദ്ധതിയുമായി പ്രധാനമന്ത്രി ആഗ്സാന്‍ സൂകി. ജനങ്ങളുടെ പങ്കാളിത്തമുള്ള ഏജന്‍സി രൂപീകരിക്കാനാണ് പദ്ധതി.
ഇന്നലെ ഒരു പൊതുപരിപാടിയിലാണ് ഇക്കാര്യം അവര്‍ പ്രഖ്യാപിച്ചത്. വിദേശ സഹായത്തോടെ രോഹിങ്ക്യന്‍ മുസ്ളീങ്ങളെ സഹായിക്കാനും മ്യാന്മറിലെ കലാപ കലുഷിതമായ രാഖിനിയില്‍ തന്നെ പുരധിവസിപ്പിക്കാനുമാണ് പരിപാടി.
ഇതിന് ജനങ്ങളുടെയും പ്രമുഖരുടെയും നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കും. സമിതിയാകും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: