Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയന്ത്രണവും നിരീക്ഷണവുമില്ല; തട്ടിപ്പിനായി തട്ടിക്കൂട്ട് സംഘങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:30 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായതോടെ തട്ടിപ്പിനായി തട്ടിക്കൂട്ടുന്ന സംഘങ്ങള്‍ പെരുകുന്നു. തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് സംഘങ്ങളാണ് തട്ടിപ്പു സംഘടനകളായി മാറിയിരിക്കുന്നത്. നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവ വിരലിലെണ്ണാവുന്നവ മാത്രം.

താല്‍ക്കാലിക ഭരണ സമിതിയും നിയമാവലിയും 1000 രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങാം. മുന്‍പ് 100 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വാര്‍ഷിക ഗ്രാന്റുകള്‍ വാങ്ങാന്‍, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ തട്ടിയെടുക്കല്‍ തുടങ്ങി വിവിധലക്ഷ്യങ്ങളോടെയാണ് പലരും ചാരിറ്റബിള്‍ സൊസൈറ്റികള്‍ സ്ഥാപിക്കുന്നത്.

പണം ഈടാക്കി രോഗീപരിചരണത്തിനും വീട്ടുജോലിക്കും ജോലിക്കാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരെ ചാരിറ്റബിള്‍ സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പടികള്‍ ഇവരാരും ചവിട്ടാറില്ല. വരവു ചെലവ് കണക്കുകള്‍, പൊതുയോഗ തീരുമാനങ്ങള്‍, ഭാരവാഹി ലിസ്റ്റ് ഇവയൊക്കെ നല്‍കി വര്‍ഷം തോറും ജില്ലാ രജിസ്ട്രാറെ സമീപിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്നതാണ് നിയമം.

നിശ്ചിത തീയതിക്കുള്ളില്‍ പുതുക്കിയില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. പുതുക്കാത്ത സംഘടനകളുടെ രജിസ്‌ട്രേഷന്‍ അസാധുവാക്കി പ്രവര്‍ത്തനാനുമതി നിഷേധിക്കും. 60 വര്‍ഷം പിന്നിടുന്ന സൊസൈറ്റി രജിസ്‌ട്രേഷന്‍ വകുപ്പ്, ഒരിക്കല്‍ പോലും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുമില്ല, നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ഇതാണ് തട്ടിപ്പിനായി സംസ്ഥാനത്ത് കടലാസു സംഘടനകള്‍ പെരുകാന്‍ കാരണം.

പാറശാലയില്‍ കോടികള്‍ തട്ടിച്ചു മുങ്ങിയ നിര്‍മ്മല്‍ ചിട്ടിക്കമ്പനിയും, 1140 കോടിയുടെ വിദേശപ്പണം തട്ടിയെടുത്തഒരു സഭയും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് സംഘങ്ങളുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്.

സാമൂഹിക സാംസ്‌ക്കാരിക കലാകായിക രംഗത്തെ പരിപോഷിപ്പിക്കാന്‍ ആരംഭിക്കുന്ന സംഘടനകള്‍, ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി നിരാലംബരുടെ ഉന്നമനത്തിന് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയ്‌ക്കാണ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എന്നാലിന്ന് പെട്ടിക്കടയില്‍ നിന്നെന്ന പോലെ ആര്‍ക്കും തുടങ്ങാം സംഘങ്ങള്‍. രജിസ്‌ട്രേഷന്‍ അസാധുവായ സംഘങ്ങളുടെ വിവരങ്ങള്‍ ജില്ലാ രജിസ്ട്രാറുമാര്‍ക്കും നിശ്ചയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.