തിരുവനന്തപുരം: സോളാര്‍ അനേ്വഷണ കമ്മീഷന്റെ നിയമനം തന്നെ സിപിഎം-കാണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം എന്നായിരുന്നു ബിജെപിയുടെ ആരോപണം. അന്ന് അതിനെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ ശരിവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നു. വി.ടി. ബല്‍റാം എംഎല്‍എ പരസ്യമായിത്തന്നെ ഒത്തുതീര്‍പ്പുകാര്യം സമ്മതിച്ചുകഴിഞ്ഞു. പൂര്‍ണരൂപം അറിയാന്‍ ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിരിക്കുകയാണ്.
കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍ മേലിലും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം ഉണ്ടാകുമെന്ന സൂചനയാണുള്ളത്; ഒപ്പം ബ്ലാക്‌മെയിലിങ്ങിന് സാധ്യതയും. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്താക്കാതെ യുഡിഎഫ് നേതാക്കള്‍ക്കും പോലീസുകാര്‍ക്കും എതിരെ നടപടി പ്രഖ്യാപിച്ചത് രണ്ടു സാധ്യതകളും തുറന്നിട്ടുകൊണ്ടാണ്. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ മാത്രമല്ല ഇനിയും പരാതിയുമായി വന്നാല്‍ അവര്‍ക്കെതിരെയും അനേ്വഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇത് ശരിവയ്‌ക്കുന്നു.
കത്തില്‍ ആരുടെയൊക്കെ പേരുകളുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. ഒരു പ്രമുഖ നടന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുള്ളതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. പുറത്തുവന്ന നേതാക്കള്‍ക്കുപുറമെ മറ്റു ചിലരുടെയും പേരുകളുണ്ട്. ഇവരുടെയൊക്കെ പങ്ക് എന്ത് എന്നതു മാത്രമാണ് സംശയം. എന്നാല്‍ പേരുണ്ട് എന്ന് പേടിപ്പിച്ച് പലരെയും ബ്ലാക്‌മെയില്‍ ചെയ്യാന്‍ സാധിക്കും. എ.കെ. ആന്റണിയുടെ മകന്റേതുപോലെ ആരുടെ വേണമെങ്കിലും പേര് സരിതയ്‌ക്ക് പറയാനാകും.
പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെയുള്ള അനേ്വഷണ പ്രഖ്യാപനം സര്‍ക്കാര്‍ നിലപാടിലെ കാപട്യം സൂചിപ്പിക്കുന്നതാണ്. സോളാര്‍ കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് പ്രതേ്യക അനേ്വഷണ ഏജന്‍സി രൂപീകരിച്ചത്. 33 കേസുകള്‍ എടുക്കുകയും രണ്ടുകേസുകളില്‍ സരിതയെ ശിക്ഷിക്കുകയും ചെയ്തു. ഈ കേസുകളുടെ കാര്യം സൂചിപ്പിക്കാതെ ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും അനേ്വഷണ ഉദേ്യാഗസ്ഥര്‍ സഹായിച്ചുവെന്നു പറഞ്ഞാണ് നടപടിയെടുത്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ കോടതിയില്‍പോയാല്‍ പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരായ നടപടി നിലനില്‍ക്കില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റു കാര്യങ്ങളുടെ വിശ്വാസ്യതയും ഇതുമൂലം ഇല്ലാതാകും. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുള്ള സാധ്യത തെളിയുന്നതും ഇവിടെയാണ്.
















