തൊടുപുഴ: കണ്ടക്ടര്‍മാരില്ലാതെ കെഎസ്ആര്‍ടിസി മൂലറ്റം ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. 57 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് 48 പേരാണ് ഡിപ്പോയിലുള്ളത്. എം.പാനല്‍ ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി നോക്കുന്നതിനാലാണ് മിക്ക സര്‍വ്വീസുകളും നിലനില്‍ക്കുന്നത്. കണ്ടക്ടര്‍മാരുടെ അഭാവം മൂലം ചില ട്രിപ്പുകള്‍ മുടങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
എം.പാനല്‍ ജീവനക്കാരും മറ്റ് കണ്ടക്ടര്‍മാരും അവധിയെടുക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഒന്നര ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍മാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. പതിനഞ്ചോളം സര്‍വ്വീസുകളില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ ഒന്നര ഡ്യൂട്ടി ക്രമത്തില്‍ ജോലി നോക്കുന്നവരാണ്. കണ്ടക്ടര്‍മാരുടെ അഭാവം ചീഫ് ഓഫീസില്‍ അറിയിച്ചിട്ട് നാളുകളായി. പുതിയ കണ്ടക്ടര്മാരെത്തുമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. 24 സര്‍വ്വീസുകളാണ് മൂലമറ്റത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: