Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴയില്‍ അലിയാത്ത ആവേശവുമായി ജനരക്ഷായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 10:29 pm IST
in Kottayam

കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര അക്ഷരനഗരിയില്‍ ആവേശതിരയിളക്കി. ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ഇന്നലെ കോട്ടയത്ത് എത്തി ചേര്‍ന്ന യാത്രയ്‌ക്ക് കോരിച്ചൊരിയുന്ന മഴയിലും വന്‍ വരവേല്‍പാണ് ജന്മനാട്ടില്‍ കൊടുത്തത്. യാത്രാവഴികളിലൂടനീളം ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് നടന്ന പൊതു സമ്മേളനത്തില്‍ അക്ഷരനഗരി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുളള ജനക്കൂട്ടമായിരുന്നു. പതിനായിരങ്ങളാണ് സമ്മേളന വേദിയായ നെഹ്രു സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയത്.

എറണാകുളം ജില്ലയിലെ പര്യടനത്തിന് ശേഷം ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍ വച്ചയായിരുന്നു യാത്രയെ വരവേറ്റത്. ഇതിന് മുമ്പായി യാത്രാമദ്ധ്യേ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യുമാന്‍ കോളേജിലെ പ്രൊഫസറയായിരുന്ന ടി.ജെ. ജോസഫിനെ മൂവാറ്റുപുഴയിലെ വസതിയിലെത്തി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് യാത്ര കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത്. ആദ്യ സ്വീകരണം കടുത്തുരുത്തിയിലായിരുന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്‍ അദ്ധ്യക്ഷനായി. ഉച്ചയോടെ കടുത്തുരുത്തിയിലെ സ്വീകരണത്തിന് ശേഷം ഏറ്റുമാനൂരിലെത്തി. ഇതിന് ശേഷമായിരുന്നു പതിനായിരങ്ങള്‍ അണിചേര്‍ന്ന പദയാത്ര ആരംഭിച്ചത്. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണവും വെള്ളവും നല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ യാത്രാ മദ്ധ്യേ ഉണ്ടായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക്കും മറ്റും അപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ മാലിന്യ ശേഖരണ വാഹനവും പ്രത്യേക വോളണ്ടിയര്‍മാരും ജാഥയ്‌ക്ക് പിന്നിലായി സഞ്ചരിച്ചു.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ടെംബിള്‍ റോഡില്‍നിന്നാണ് പദയാത്ര തുടങ്ങിയത്. ഗതാഗത തടസ്സമുണ്ടാക്കാതെ തികഞ്ഞ അച്ചടക്കത്തോടെയാണ് പ്രവര്‍ത്തകര്‍ പദയാത്രയുടെ കണ്ണികളായത്. സംസ്ഥാനത്തുനിന്നുള്ള രണ്ട് പ്രചാരണ വാഹനങ്ങള്‍ക്ക് ശേഷം ബാനര്‍, ബാനറിന് പിന്നില്‍ ദേശീയനേതാക്കള്‍, സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അണിനിരന്നു. അതിന് പിന്നിലായി ആംബുലന്‍സ്, മെഡിക്കല്‍ ടീം, മെഡിസിന്‍ വാഹനം എന്നിവയും ഇവയ്‌ക്ക് പിന്നിലായി ജാഥയിലെ സ്ഥിരാംഗങ്ങളും സംസ്ഥാന നേതാക്കളും നിരന്നു. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ചാ നേതാക്കളും പ്രവര്‍ത്തകരും പദയാത്രയില്‍ അണിനിരന്നു.

പ്രചാരണ വാഹനത്തിന് ശേഷം മണ്ഡലം തിരിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. വൈക്കം, ഏറ്റുമാനൂര്‍, പാല, ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ ക്രമത്തിലാണ് പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേര്‍ന്നത്. പ്രവര്‍ത്തകര്‍ തൊപ്പിയും ഷാളും അണിഞ്ഞിരുനനു. 8,000 ത്തോളം പതാകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ നഗരംചുറ്റി പൊതുസമ്മേളന വേദിയായ നെഹ്രു സ്റ്റേഡിയത്തിലേക്ക് എത്തി ചേര്‍ന്നത്. വേദിയിലേക്ക് കയറുന്നതിന് മുന്‍പ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.