വണ്ടിപ്പെരിയാര്‍: ടൗണില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവന്നയാള്‍ പിടിയില്‍. പശുമല ജങ്ഷന് സമീപം മദ്യവില്‍പ്പന നടത്തിയ മുരുകന്‍(51) ആണ് വണ്ടിപ്പെരിയാര്‍ എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ഇയാള്‍ മദ്യം വിറ്റിരുന്നത്. ഇതിന് മുമ്പും ഇയാള്‍ സമാന കേസില്‍ പിടിയിലായിട്ടുണ്ട്. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ ചന്ദ്രന്‍കുട്ടി, സതീഷ് കുമാര്‍, രാജകുമാര്‍, രാജീവ്, അന്‍സാര്‍, ശശികല എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















