മുംബൈ: താനെയിലെ ലോക്മാന്യനഗറിലെ വ്യോമസേനയുടെ ഫയറിംഗ് റേഞ്ചില്‍ മിന്നലേറ്റ് മൂന്ന് സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. പരിക്കേറ്റ മുഹമ്മദ് ഇക്ബാല്‍ (32), കാല്‍ ജ്യോതിനാഥ് (28), മുകേഷ് കുമാര്‍ (28) എന്നിവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഇക്ബാലിന്റെ നില ഗുരുതരമാണ്. ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലനം നടത്തവെയാണ് മിന്നലേറ്റത്.
















