തൊടുപുഴ: തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും 13 ഗ്രാം കഞ്ചാവ് പിടികൂടി. കുമാരമംഗലം പൈങ്കുളം അറഞ്ഞനാല്‍ അജ്മലിന്റെ പക്കല്‍ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ലഹരിയിലായിരുന്ന പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിനിടയില്‍ പ്രതിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
















