കരുവാരക്കുണ്ട്: അണ്ടര്‍ 19 കേരളാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി ജില്ലക്ക് അഭിമാനമായി മാറിയ മുഹമ്മദ് ഫാസിലിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.അഷ്‌റഫലി വീട്ടിലെത്തിയാണ് ആദരിച്ചത്. കക്കറയിലെ ചോലമുഖത്ത് മജീദിന്റെയും നസീറയുടെയും ഏകമകനാണ് ഫാസില്‍.
കണ്ണൂരില്‍ വെച്ച് നടന്ന സെലക്ഷനിലാണ് സംസ്ഥാന സ്‌കൂള്‍ ടീമില്‍ ഇടം നേടിയത്. തുവ്വൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഫാസില്‍.
സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്, സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ പി.ഷൗക്കത്തലി, വാര്‍ഡ് അംഗം ഫാത്തിമ സുഹ്‌റ, സി.കെ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
















