ടെക്‌സസ് : യുഎസിലെ ടെക്‌സസില്‍ ടെക് യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.അക്രമി ക്യാമ്പസിനുള്ളില്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. തുടര്‍ന്ന് ക്യാമ്പസ് താല്‍ക്കാലികമായി അടച്ചു.
കഴിഞ്ഞ ദിവസം ക്യാമ്പസില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്തു.
ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പിന്നാലെയെത്തിയ മറ്റൊരാള്‍ പൊലീസുകാരനെതിരെ നിറയൊഴിക്കുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെട്ടുവെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ക്രിസ് കുക്ക് പറഞ്ഞു. അക്രമിക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.
















