മാനന്തവാടി: മലനാട് ചാനല്‍ പനമരം ലേഖകന്‍ ബിജു നാട്ടുനിലത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാരയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മയക്കുമരുന്ന് വില്‍പ്പന ലോബിക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്ന നയമാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.
യോഗത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ ഒഴക്കോടി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പടയന്‍, കെ.എസ്.സജയന്‍, അരുണ്‍ വിന്‍സന്റ്, അബ്ദുള്ള പള്ളിയാല്‍, ബിജു കിഴക്കേടം, സുരേഷ് തലപ്പുഴ, കെ.എം.ഷിനോജ്, ഏഷമീര്‍, സത്താര്‍ ആലാന്‍, റിനീഷ് ആര്യപ്പള്ളി എന്നിവര്‍ സംസാരിച്ചു.
















