മൂലമറ്റം: മൂലമറ്റം ഈസ്റ്റില്‍ കട കത്തിനശിച്ചു. ആലനോനിക്കല്‍ ജിയോ തോമസിന്റെ കടയാണ് കത്തിയത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. മൂലമറ്റത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
















