തട്ടക്കുഴ: തട്ടക്കുഴയിലെ വായനശാല കേന്ദ്രീകരിച്ച് ചീട്ടുകളിച്ച ഏഴ് പേര്‍ പിടിയിലായി. കരിമണ്ണൂര്‍ പോലീസാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ്‌സംഘമെത്തിയത്. പ്രതികളില്‍ നിന്നും 14000 രൂപ പിടിച്ചെടുത്തതായി കരിമണ്ണൂര്‍ എസ്.ഐ അറിയിച്ചു.
ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചീട്ടുകളി സംഘത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് കേസെടുത്തതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
















