തൊടുപുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വാഹനജാഥ നടന്നു.
രാവിലെ 8 മണിക്ക് മണക്കാട് പഞ്ചായത്തില്‍ നിന്നും ആരംഭിച്ച വാഹന ജാഥ തൊടുപുഴയിലെ വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകീട്ട് ആറരയോടെ തൊടുപുഴയില്‍ എത്തി. തൊടുപുഴയില്‍ നടന്ന സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ പി ആര്‍ വിനോദ്, ജന. സെക്രട്ടറി കെ എസ് അജി തുടങ്ങിയവര്‍ പങ്കെടുത്തു.
കുമളി: ജനരക്ഷായാത്രയുടെ ഭാഗമായി പീരുമേട് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.എന്‍. ഗിരീഷിന്റെ നേതൃത്വത്തില്‍ പഴയ പാമ്പനാറ്റില്‍ നിന്നും കുമളിയിലേക്ക് വിളംബര ബൈക്ക് റാലി നടന്നു. റാലി ബിജെപി പീരുമേട് മണ്ഡലം പ്രസിഡന്റ് സി.സന്തോഷ് കുമാര്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി.
യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം കെ. കെ. രാജു ജനരക്ഷാ യാത്ര പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുമളിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബിജെപി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് സനോജ് സരസന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.ജി. മണി ഉദ്ഘാടനം ചെയ്തു. ഷിബു, അനൂപ്, വിഷ്ണു രാജ്, ബിന്‍സ്, അജിത്, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
















