മറയൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അമ്മയ്‌ക്കും മകള്‍ക്കും പരിക്ക്.
കൃഷിയിടത്തില്‍ കാപ്പി വിളവെടുക്കുവാന്‍ പോയ കീഴാന്തൂര്‍ ഗ്രാമത്തിലെ ബോസിന്റെ ഭാര്യ സൂര്യകല (52), മകള്‍ ചന്ദ്രകല (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സൂര്യ കലയ്‌ക്ക് തോളിനാണ് പരിക്ക് പറ്റിയത്. ഓടി വീണാണ് ചന്ദ്രകലയ്‌ക്ക് പരിക്കേറ്റത്. സമീപകൃഷിയിടത്തില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി കാട്ടുപോത്തിനെ വിരട്ടിയോടിച്ച് രണ്ടുപേരെയും മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
















