മറയൂര്‍: അദ്ധ്യാപകനെ ആക്രമിച്ച പ്രതി പിടിയില്‍. മറയൂര്‍ നൂറുവീട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് മറയൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപകനായ പ്രവേശിന് മര്‍ദ്ദനമേറ്റത്. മൂന്നാറില്‍ നടന്ന കായിക മേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വീടുകളിലെത്തിക്കുന്നതിനായി വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
















