വിശാഖപട്ടണം: വയറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 347 ഗ്രാം തൂക്കം വരുന്ന 18 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ വിശാഖപട്ടണം വിമാനതാവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
ശ്രീലങ്കന്‍ സ്വദേശിയായ അബ്ദുള്‍ റസാഖ് മുഹമ്മദ് സിയാദില്‍ നിന്നാണ് 10. 56 ലക്ഷം വിലമതിക്കുന്ന ബിസ്‌ക്കറ്റുകള്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്‌ച്ച ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ കസ്റ്റഡിയിലെടുത്തു.
അധികൃതര്‍ ഗ്രീന്‍ ചാനലില്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തത്തിനെ തുടര്‍ന്നാണ് റസാഖ് ബിസ്‌കറ്റ ഒളിപ്പിച്ചുകടത്തുകയായിരുന്നെന്ന് സമ്മതിച്ചത്. തുടര്‍ന്ന് വിശാഖപട്ടണം കിംങ് ജോര്‍ജ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ വയറ്റില്‍ നിന്ന് ബിസ്‌ക്കറ്റുകള്‍ നീക്കം ചെയ്തു.
















