തൊടുപുഴ: മുതലക്കോടം കാരൂപ്പാറ നെടുങ്കല്ലേല്‍ ജോര്‍ജ്ജിന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഒടെയായിരുന്നു സംഭവം. ജോര്‍ജ്ജും ഭാര്യയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
തൊടുപുഴയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അപകടം ഒഴിവാക്കിയത്.
















