ഏറ്റുമാനൂര്‍: കോട്ടയം ജില്ലാ കുടുംബകോടതി ഏറ്റുമാനൂര്‍ കോടതി സമുച്ചയത്തില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡ് കളുടെയും ടച്ച് സ്‌ക്രീന്‍ കിയോസ്‌കിന്റെയും നൂതന സംവിധാനം കോട്ടയം ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കോടതികളില്‍ സ്ഥാപിയ്‌ക്കുന്ന ജില്ലയിലെ ആദ്യത്തെ സംരഭം തുടക്കം ഏറ്റുമാനൂര്‍ കുടുംബ കോടതിയിലാണ്.ഈ സംവിധാനത്തിലൂടെ ഏറ്റുമാനൂര്‍ കുടുംബ കോടതി ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ കോടതികളിലെ കേസുകളുടെ എല്ലാ വിവരവും സമയബന്ധിതമായി ലഭിയ്‌ക്കും.
















