ചങ്ങനാശേരി: പഞ്ചശ്രീ കലാപീഠം ഇരുപത്തഞ്ചാമത് വാര്‍ഷികാഘോഷവും നവരാത്രി സംഗീതോത്സവവും ഇന്നും നാളെയും ഈരയില്‍ കൂട്ടുമ്മേല്‍ ദേവീക്ഷേത്ര സന്നിധിയില്‍ നടക്കും. വൈകുന്നേരം 3ന് നവരാത്രി പ്രാജ്ജ്വലനം, 4.30 ന് ജലതരംഗം, 5ന് വാര്‍ഷിക സമ്മേളനം ഗാന രചയിതാവും ആശാന്‍ സ്മാരക സമിതി ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ നിര്‍വ്വഹിക്കും. 6 ന് സംഗീത സദസ്സ്, വൈകിട്ട് 8ന് നൃത്തനൃത്യങ്ങള്‍. 29ന് 10ന് സംഗീതാരാധന, 11 മുതല്‍ സംഗീതാര്‍ച്ചന, വൈകിട്ട് 6ന് സംഗീത സദസ്സ്, 8ന് പഞ്ചശ്രീ ഓര്‍ക്കസ്ട്രയുടെ ഗാനമേള. മൃദംഗ വിദ്വാന്‍ കോട്ടയം അജിത്തിന് കലാനൈപുണ്യപുരസ്‌കാരവും കോട്ടയം രമ്യാ ജോഷിക്ക് അംബുജശ്രീ അവാര്‍ഡും വാര്‍ഷിക സമ്മേളനത്തില്‍ നല്‍കും. പത്രസമ്മേളനത്തില്‍ ഈര ജി ശശികുമാറിനൊപ്പം, ചങ്ങനാശേരി എന്‍. ഗോപകുമാര്‍, നെടുംകുന്നം മോഹന്‍ദാസ്, ജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.















