നെടുങ്കണ്ടം: സാമൂഹ്യവിരുദ്ധര്‍ സ്‌കൂള്‍ ബസിന്റെ ചില്ല് തകര്‍ത്തു.ചെമ്മണ്ണാര്‍ സെ ന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബസിന്റെ ചില്ലാണ് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്.
ബസ് മാവടിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. മുന്‍ വശത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവിങ് സീറ്റിന് പിന്നിലെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. രാത്രി 10.30 ന് ഗ്ലാസ് ഉടയുന്ന ശബ്ദം കേട്ട് എത്തിയ സമീപത്തെ വീട്ടുകാര്‍ അപരിചിതര്‍ സംഭവസ്ഥലത്ത് നിന്ന് ബൈക്ക് ഓടിച്ചുപോകുന്നത് കണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി കൂട്ടികളെ ഇറക്കിയ ശേഷം മാവടിയില്‍ റോഡരികിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നത്.
നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി.പ്രദേശത്തെ സാമൂഹ്യവിരുദ്ധരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പൂരോഗമിക്കുന്നത്.
















